
എലിസബത്തിന്‍ സ്തുതി കേട്ടു മറിയമ-
ന്നാത്മാവിലാനന്ദിച്ചാലപിച്ചു,
"എന്റെ ആത്മാവീശനെ വാഴ്തിടുന്നു
അന്തരങ്കമെൻ നാഥനെ കീര്‍ത്തിക്കുന്നു.
കര്‍ത്താവെന്‍ രക്ഷകനാകയാലെന്നുളളം
ആനന്ദത്താലിതാ തുള്ളിടുന്നു,
ദാസിയാമെന്നുടെ താഴ്മയില്‍ പ്രീതനായ്
വന്‍കാര്യമടിയനായ് ചെയ്തുതന്നു.
പരിശുദ്ധനാം ദൈവം തലമുറകള്‍ തോറും
ഭക്തര്‍ക്കു കാരുണ്യം വര്‍ഷിച്ചിടും.
തലമുറകള്‍ എന്നെ ഭാഗ്യവതിയെ-
ന്നിന്നുമുതല്‍ പ്രകീര്‍ത്തിച്ചിടും.
ശക്തമാം തന്‍ഭുജത്താലവനഖിലവും
താങ്ങുന്നു ഭരണം നടത്തിടുന്നു.
എളിയവരെ അവന്‍ ഉയര്‍ത്തിടുന്നു
അഹങ്കാരികളെ ചിതറിച്ചിടുന്നു.
അധികാരികളെ താഴ്ത്തിടുന്നു ദൈവം
വിശക്കുവോര്‍ക്കന്നം വിളമ്പിടുന്നു.
ധനികരെയും പിന്നെ സ്വര്‍ത്ഥരേയും ദൈവം
വെറും കൈയ്യോടെ പറഞ്ഞയച്ചിടുന്നു.
യഹൂദരെയും തന്റെ ദാസരേയും
കര്‍ത്താവു നിത്യം സഹായിക്കുന്നു.
അബ്രാമിനും സന്തതികള്‍ക്കുമായവൻ
അരുളിയ വാഗ്ദാനം നിറവേറ്റുന്നു.
0 comments:
Post a Comment